Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsലോഡ് ഷെഡിങ്...

ലോഡ് ഷെഡിങ് പ്രതിസന്ധി ഒഴിവാക്കാൻ ചുരുങ്ങിയ നിരക്കില്‍ വൈദ്യൂതി വാങ്ങും; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: ചുരുങ്ങിയ നിരക്കില്‍ കിട്ടാവുന്നിടത്ത് നിന്നെല്ലം വൈദ്യുതി ലഭ്യമാക്കി സംസ്ഥാനത്തെ ലോഡ് ഷെഡ്ഡിംഗില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യതി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ ലോഡ് ഷെഡ്ഡിംഗ് സാധ്യതയുണ്ടെന്ന വാർത്ത വന്നതിനോട്  മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വൈദ്യതി പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെടലുകള്‍ നടത്തുന്നുണ്ട്.ഡല്‍ഹിയില്‍ തണുപ്പ് കാലമാകുമ്പോള്‍ സ്വാഭാവികമായും വൈദ്യുതി ഉപയോഗം കുറയും. ഈ സാഹചര്യത്തില്‍ കുറഞ്ഞ വിലയക്ക് ഡല്‍ഹിയില്‍ നിന്ന് വൈദ്യുതി കിട്ടാനുള്ള സാധ്യതയുണ്ട്. ഇതുപയോഗപ്പെടുത്തും.

ദീർഘകാലത്തേക്ക് വൈദ്യതി ലഭ്യമാക്കാനുള്ള നടപടികളാണ് നടത്തി വരുന്നത്. ബാറ്ററികള്‍ കിട്ടാത്തതിനാലാണ് സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനം വൈകാൻ കാരണമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ബാറ്ററികള്‍ ചൈനയില്‍ നിന്നാണ് എത്തിക്കേണ്ടത്. ചൈനയിലും ഓർഡറിന് അനുസരിച്ച്‌ ബാറ്ററികള്‍ ലഭ്യമാകുന്നില്ലെന്നാണ് കരാറുകാരൻ അറിയിച്ചത്. ബാറ്ററികള്‍ ലഭിക്കുന്നതോടെ സോളാർ പവർ സ്റ്റേഷന്റെ പ്രവർത്തനവും തുടങ്ങും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷം : ആലപ്പുഴ ജില്ലയിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ : കാലവർഷത്തിൽ ആലപ്പുഴ ജില്ലയിൽ  ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ മാവേലിക്കര എന്നീ താലൂക്കുകളിലായി ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഈ ക്യാമ്പുകളിലായി  32 കുടുംബങ്ങളാണ് കഴിയുന്നത്. ചേർത്തല താലൂക്കിലെ ഒരു ദുരിതാശ്വാസ...

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആലപ്പുഴ : അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) ആണ് മരിച്ചത്.ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. കൊച്ചിയിലെ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -