Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsറഷ്യയിൽ കൂലിപ്പട്ടാളത്തിൽ...

റഷ്യയിൽ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ന് നാട്ടിലെത്തും

തൃശൂർ : റഷ്യയിൽ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യൻ ഇന്ത്യയിൽ തിരികെയെത്തി.യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡൽഹിയിലെത്തിയ ജെയിൻ ഇന്ന് വീട്ടിലെത്തും.

കഴിഞ്ഞ വർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട ജെയിനിന് ജനുവരിയിൽ യുദ്ധഭൂമിയിൽ ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒപ്പം ഉണ്ടായിരുന്ന ബന്ധു ബിനിൽ കൊല്ലപ്പെട്ടു. കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാൻ നീക്കമുണ്ടായിരുന്നു. മോചനത്തിനായി സഹായം അഭ്യർഥിച്ചുകൊണ്ടുള്ള ജെയ്‌നിന്റെ വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഇന്ത്യൻ എംബസി ഇടപെടുകയും ജെയിനിനെ നാട്ടിലേക്ക് തിരിച്ചെത്തിക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തരീക്ഷ താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗം വർധിച്ചു : ഇന്നും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. അന്തരീക്ഷ താപനില...

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു.ഓപ്പറേഷൻ അഖലിന്റെ ഭാ​​ഗമായി നടന്ന തെരച്ചിലിനിടെയാണ് ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങ്, ശിപായ് ഹർമിന്ദർ സിങ് എന്നിവർ വീരമൃത്യു വരിച്ചത്....
- Advertisment -

Most Popular

- Advertisement -