തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത നിർമാണപ്രവൃത്തികൾ വൈകുന്നതിൽ അന്ത്യശാസനവുമായി പൊതുമരാമത്ത്വകുപ്പ് മന്ത്രി പി.കെ.ബഷീർ. നിർമാണപ്രവൃത്തികൾ ഫെബ്രുവരിക്കകം പൂർത്തിയാക്കണമെന്നാണ് മന്ത്രിയുടെ അന്ത്യശാസനം. ഊരാളുങ്കൽ ഏറ്റെടുത്ത പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനാലാണ് മന്ത്രിക്ക് കടുത്ത അതൃപ്തി അറിയിച്ചത്. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത പദ്ധതി അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ വിമർശനവും കർശന നിർദേശവും.
പൊതുമരാമത്ത് വകുപ്പിന്റെ 1600 കോടി രൂപയുടെയും കിഫ്ബിയുടെ 1500 കോടി രൂപയുടെയും കെഎസ്ടിപിയുടെ 700 കോടി രൂപയുടെയും പദ്ധതികളാണ് പൂർത്തിയാകാതെ നീണ്ടുപോകുന്നത്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ നിർമാണപ്രവർത്തനങ്ങളാ
ഏറ്റെടുത്ത മുഴുവൻ പ്രവൃത്തികളും ഫെബ്രുവരി മാസത്തിനകം പൂർത്തിയാക്കണമെന്നാണ് മന്ത്രി ഊരാളുങ്കലിന് നൽകിയ കർശന നിർദേശം. സംസ്ഥാനത്ത് പദ്ധതികൾ പൂർത്തിയാക്കാതെ മറ്റ് സംസ്ഥാനങ്ങളിൽ വൻതോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തി.





