Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsമലയാള കാവ്യരംഗത്ത്...

മലയാള കാവ്യരംഗത്ത് നിസ്തുലമായ സംഭാവന  അടയാളപ്പെടുത്തിയ കവിയായിരുന്നു ജി. കുമാരപിള്ള – കവിയൂർ ശിവപ്രസാദ്

തിരുവല്ല : മലയാള കാവ്യരംഗത്ത് നിസ്തുലമായ സംഭാവന  അടയാളപ്പെടുത്തിയ കവിയായിരുന്നു ജി. കുമാരപിള്ളയെങ്കിലും വേണ്ടത്രരീതിയിൽ അത് ചർച്ച ചെയ്യപ്പെട്ടോയെന്നു ആദ്യേഹത്തിന്റെ ജന്മശ താബ്ദി വർഷത്തിലെങ്കിലും സാഹിത്യ ലോകം ചർച്ച ചെയ്യണമെന്ന് പ്രശസ്ത സിനിമ സംവിധായകൻ കവിയൂർ ശിവപ്രസാദ് ആവശ്യപ്പെട്ടു. കാവ്യരംഗത്തു മാത്രമല്ല, സാമുഹ്യ സാംസ്‌കാരിക രംഗത്തും വലിയ സംഭാവനകൾ നൽകി. തനിക്കു ശരിയെന്നു തോന്നുന്ന കാര്യത്തിന് വേണ്ടി അവസാനനിമിഷം വരെ പോരാടിയ വ്യക്തി യായിരുന്നു കുമാര പിള്ളയെന്നും ആദ്യേഹം പറഞ്ഞു.                                     

പ്രൊഫ. ജി. കുമാര പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. കുമാര പിള്ള ജന്മശതാബ്ദി ആഘോഷ സമാപനത്തിന്റെ ഉൽഘാടനവും അനുസ്മരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ആദ്യേഹം. ട്രസ്റ്റ്‌ പ്രസിഡന്റ്‌ അഡ്വ. പി. എസ്. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു.

പെരിങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എബ്രഹാം തോമസ്, പഞ്ചായത്ത് അംഗം അശ്വതി രാമചന്ദ്രൻ, കെ. ഭാസ്കരൻ നായർ, പെരിങ്ങര രാജഗോപാൽ, രമേശ്‌ ഇളമൺ, പദ്മജ ദേവി. എസ്,പി. ജി. പ്രസന്നകുമാർ, ഡോ. റാണി. ആർ. നായർ, ആർ. ഭാസി, മനു കേശവ് തുടങ്ങിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിതരണം ചെയ്ത മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലെ ഹോട്ടലിൽ ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്ത സംഭവത്തിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ബൊമ്മനഹള്ളിയിലെ ഇസിരി ഹബ്ബില്‍ സ്ഥിതി ചെയ്യുന്ന കായലോരം റസ്റ്ററന്റിലാണ് സംഭവം.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ പരാതിയിൽ...

മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടുപന്നി കയറി

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടുപന്നി കയറി. ഇന്ന് പുലർച്ചെ 3 മണിയ്ക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി ഓടിക്കയറിയത്. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഇല്ലാതിരുന്നതിനാൽ ആക്രമണം...
- Advertisment -

Most Popular

- Advertisement -