Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiഡോ.വി.പി.ഗംഗാധരന് വധഭീഷണി...

ഡോ.വി.പി.ഗംഗാധരന് വധഭീഷണി : 8.25 ലക്ഷം രൂപ ബ്ലഡ് മണി നൽകണം

കൊച്ചി : പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് വധഭീഷണി.8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

മേയ് 17 നാണ് തപാൽ വഴി ഭീഷണി കത്ത് ലഭിച്ചത് .കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി പണം നല്‍കമെന്നും ഇല്ലെങ്കിൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് ഭീഷണി .

ഡോ. ഗംഗാധരന്റെ ചികിത്സാപിഴവ് കാരണം ഒരു പെണ്‍കുട്ടി മരിച്ചെന്നും അമ്മ ആത്മഹത്യ ചെയ്തുവെന്നുമാണ് ആരോപിക്കുന്നത്. ഇതില്‍ നീതി തേടി പെണ്‍കുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തിൽ പറയുന്നു. സംഭവത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള ജനവിധിയാകും: സണ്ണി ജോസഫ്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരള സർക്കാരിനെതിരെയുള്ള ജനവിധിയാകുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാർ, ബ്ലോക്ക് പ്രസിഡണ്ട്മാർ, ഡിസിസി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ,...

മഴുവെങ്ങാടും  മേപ്രായിലും പാടശേഖരത്തിന്  തീ പിടിച്ചു

തിരുവല്ല: തിരുവല്ലയിലെ  മഴുവെങ്ങാടും  മേപ്രായിലും പാടശേഖരത്തിന്  തീ പിടിച്ചു. മഴുവെങ്ങാട് പെട്രോൾ പമ്പിന് സമീപത്തെ പാടശേഖരത്തിന് ഇന്ന് രാവിലെ 11.30 നും മേപ്രായിൽ സെൻ്റ് ജോർജ് പള്ളിക്ക് സമീപമുള്ള പാടശേഖരത്തിന് ഉച്ചയ്ക്ക് 2.30...
- Advertisment -

Most Popular

- Advertisement -