Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രായേൽ -ഇറാൻ...

ഇസ്രായേൽ -ഇറാൻ സംഘർഷം : ഓപ്പറേഷൻ സിന്ധു ദൗത്യം ഇസ്രയേലിലേക്കും

ന്യൂഡൽഹി : ഇസ്രായേൽ -ഇറാൻ സംഘർഷം തീവ്രമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ‘ഓപ്പറേഷൻ സിന്ധു’ ദൗത്യം ഇസ്രയേലിലേക്കും. ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിക്കുന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കര അതിർത്തികൾ വഴിയും ശേഷം വിമാന മാർ​ഗവുമായിരിക്കും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.

ഇന്ത്യക്കാർ ജാ​ഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും എംബസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.ഇന്നലെ ഇറാനിൽനിന്നുള്ള 110 വിദ്യാർഥികളുടെ ആദ്യ സംഘത്തെ ഡൽഹിയിലെത്തിച്ചിരുന്നു .ഇരു രാജ്യങ്ങളിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്ന നടപടികൾ വിവിധ രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണക്കൊള്ള : എ പത്മകുമാറിനെ എസ്ഐടി രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍.രാവിലെയാണ് പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്....

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീന ഭരണി, കാർത്തിക ഉത്സവത്തിന് കൊടിയേറി.  ദേവസ്വം പ്രസിഡന്റ് വി.കെ. മുരളീധരൻ നായർ  കൊടിയേറ്റ് കർമ്മം നിർവഹിച്ചു.  സെക്രട്ടറി ജി. മനോജ് കുമാർ, ഖജാൻജി...
- Advertisment -

Most Popular

- Advertisement -