Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകമിതാക്കൾ ഹോട്ടല്‍...

കമിതാക്കൾ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം : കോട്ടയത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍. ഇരുവരും കമിതാക്കളായിരുന്നുവെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു.

ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ വ്യാഴാഴ്ച ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച്‌ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രാത്രി 9.15 ഓടെയായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. എസ്‌എച്ച്‌ഒ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്നു രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഞ്ഞപ്പിത്തം; ജാഗ്രതവേണം

കൊല്ലം : മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കില്‍ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വകഭേദങ്ങളാണുള്ളത്. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം...

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ : വിദ്യാർഥിനികൾ ആശുപത്രിയിൽ

തൃശ്ശൂർ : തൃശ്ശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന്  വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും...
- Advertisment -

Most Popular

- Advertisement -