Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമുലപ്പാൽ കൊടുത്തു...

മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം : കുഞ്ഞിന് മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം. വീടിന്‍റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യങ്ങള്‍ പകർത്തിയത്.

മൊബൈലിന്‍റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സംഭവത്തിൽ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീകൾക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഒറ്റ ദിവസം കൊണ്ട് 13 കേസിൽ പ്രതിയായ ആളാണ് നിഷാന്ത്.

ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും  പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നി ഗേറ്റ് ബാറിൽ സംഘർഷം: 2 പേരെ  പൊലീസ് പിടികൂടി

പത്തനംതിട്ട : റാന്നിയിലെ റാന്നി ഗേറ്റ് ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ ചുണ്ട് മറ്റൊരാൾ കടിച്ചു മുറിച്ചു. സംഭവത്തിൽ 2 പേരെ റാന്നി പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10.45 ന് ആണ് ബാറിൽ...

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന ആരോപണം:പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

തിരുവനന്തപുരം:സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. പി വി അൻവർ...
- Advertisment -

Most Popular

- Advertisement -