ലഖ്‌നൗ : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. രാഹുലിന് പരിക്കില്ല. വാഹനങ്ങളിൽ ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
സുൽത്താൻപുർ കോടതിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങളും ഒരു ആംബുലൻസും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.





