Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിലെ പുതിയ...

പത്തനംതിട്ടയിലെ പുതിയ ആധാര്‍ സേവാ കേന്ദ്രം ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയത്തിന് കീഴിലെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പത്തനംതിട്ട ജില്ലയില്‍ പുതിയതായി ആരംഭിച്ച ആധാര്‍ സേവാ കേന്ദ്രം (എഎസ്‌കെ) ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൂന്നാമത്തെ ആധാര്‍ സേവാ കേന്ദ്രം പത്തനംതിട്ടയില്‍ തുടങ്ങിയത് ജില്ലയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് കലക്ടര്‍ പറഞ്ഞു.

പത്തനംതിട്ട സെന്‍ട്രല്‍ മസ്ജിദ് റോഡിലെ നസീഹ ചാരിറ്റബിള്‍ ട്രസ്റ്റിന് എതിര്‍വശമുള്ള അസനാലിയത്ത് നേഹ ബില്‍ഡിംഗിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പുതിയ മാതൃകയില്‍ യു.ഐ.ഡി.എ.ഐ നേരിട്ട് നടത്തുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ മൂന്നാമത്തെയും ആധാര്‍ സേവാ കേന്ദ്രമാണിത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവൃത്തി സമയം.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ് ഫാത്തിമ അധ്യക്ഷയായി. യുഐഡിഎഐ തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസ് സെക്ഷന്‍ ഓഫീസര്‍ സോഫ്ജി എസ് ഭദ്രന്‍, പ്രൊജക്റ്റ് മാനേജര്‍ ഡി ശിവന്‍, സെന്റര്‍ മാനേജര്‍ അജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ നവംബർ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ  ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട്...

കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം: 8 പേർക്ക് പരുക്ക്

തിരുവല്ല :  കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്ത്രീകൾ അടക്കം എട്ടോളം പേർക്ക് പരുക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തിലധികം വരുന്ന...
- Advertisment -

Most Popular

- Advertisement -