Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുല്ലപ്പൂ കൈവശം...

മുല്ലപ്പൂ കൈവശം വച്ചു: നവ്യ നായര്‍ക്ക് ഓസ്‌ട്രേലിയയിലെ  രാജ്യാന്തര വിമാനത്താവളത്തിൽ പിഴ ചുമത്തി

ന്യൂഡൽഹി: മുല്ലപ്പൂ കൈവശം വച്ചതിന് നടി നവ്യ നായര്‍ക്ക് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ  പിഴ ചുമത്തി. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം.

നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂവാണ് തന്റെ കൈയില്‍ ഉണ്ടായിരുന്നതെന്നും അതിന് 1,980 ഡോളര്‍ (ഒന്നേക്കാല്‍ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും നടി വ്യക്തമാക്കി. മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ലെന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്നും ഓണപ്പരിപാടിയില്‍ സംസാരിക്കവെ നവ്യ പറഞ്ഞു.

ഇവിടേക്ക് വരുന്നതിന് മുന്‍പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങി തന്നത്. രണ്ട് മാലകളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു മാല മുടിയില്‍ ചൂടാന്‍ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരില്‍ നിന്ന് രണ്ടാമത്തെ മാല ചൂടാമെന്നും അത് ഹാന്‍ഡ്ബാഗില്‍ വയ്ക്കാനും പറഞ്ഞു.

ഒരു ക്യാരിബാഗിലാക്കി ഞാന്‍ മുല്ലപ്പൂവ് എന്റെ ഹാന്‍ഡ് ബാഗില്‍ വച്ചു. എന്നാല്‍ അത് നിയമവിരുദ്ധമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അറിവില്ലായ്മ ഒഴിവുകഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റീമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1,980 ഡോളര്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.  പക്ഷേ അത് മനഃപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ പറഞ്ഞത് – നവ്യ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 19-07-2024 Nirmal NR-389

1st Prize Rs.7,000,000/- NY 901844 (KASARAGOD) Consolation Prize Rs.8,000/- NN 901844 NO 901844 NP 901844 NR 901844 NS 901844 NT 901844 NU 901844 NV 901844 NW 901844...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോട്ടയം: കാറും ലോറിയും കൂട്ടിയിടിക്കുണ്ടായപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര കണ്ണംപള്ളിയിൽ ജോർജ് തോമസ് (44), ചെങ്ങന്നൂർ വെൺമണി കൊട്ടൂർ വീട്ടിൽ ജെയിംസ് ജോർജ്ജ് (48) എന്നിവർക്കാണ് ഗുരുതമായി പരിക്കേറ്റത്. ചൊവ്വാഴ്ച...
- Advertisment -

Most Popular

- Advertisement -