Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiകട്ടിളപ്പാളി സ്വര്‍ണമായിരുന്നു...

കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കിയില്ല : കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : ശബരിമലയിലെ കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കാത്തതിന് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം .

കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ല എന്നായിരുന്നു എൻ. വാസു വാദിച്ചിരുന്നത്. ശ്രീകോവിലിന്റെ കട്ടിളപ്പാളി 1998 ൽ സ്വർണം പൊതിഞ്ഞതായിരുന്നു എന്നത് സ്ഥിരീകരിക്കാനാവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ എസ്ഐടിക്കോ കഴിഞ്ഞില്ല. പകരം സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴിയാണ് കോടതിയിൽ സമർപ്പിച്ചത്.ഇതോടെയാണ് കോടതി സർക്കാറിനെ വിമർശിച്ചത്. രേഖയില്ലെങ്കിൽ പിന്നെ കേസ് എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. വാസുവിന്റെ ജാമ്യാപേക്ഷ വിധി പറയാനായി ഹൈക്കോടതി മാറ്റിവച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേത്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണം : കേരള ക്ഷേത്ര സംരക്ഷണ സമിതി

പത്തനംതിട്ട : ക്ഷേത്രങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ പ്രസ്താവിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ല...

തലസ്ഥാനത്ത് വിദ്യാർത്ഥി സംഘർഷം ; എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരം : കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കണ്ടോൺമെന്റ് പോലീസ് കേസെടുത്തു.എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ അടക്കമുള്ള ഭാരവാഹികൾക്കെതിരെയാണ് കേസ് .എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട്...
- Advertisment -

Most Popular

- Advertisement -