Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേത്രങ്ങൾ നേരിടുന്ന...

ക്ഷേത്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണം : കേരള ക്ഷേത്ര സംരക്ഷണ സമിതി

പത്തനംതിട്ട : ക്ഷേത്രങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ പ്രസ്താവിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ല വാർഷിക സമ്മേളനം ആറാട്ടുപുഴ ഇടനാട്ടിടം ക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങളേയും സമൂഹത്തേയും തകർക്കുവാൻ മയക്കുമരുന്നു പോലുള്ള സംവിധാനങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നു. സമൂഹത്തിൽ അരാജകത്വം സൃഷ്ടിച്ചു കൊണ്ടുള്ള പ്രവർത്തനം നടക്കുന്നു. ക്ഷേത്രവസ്തുവകകൾ ഡിജിറ്റൽ സർവ്വേയുടെ മറവിൽ പുറമ്പോക്കാക്കി വകമാറ്റി മറ്റുള്ളവർക്ക് പതിച്ചു കൊടുക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. ഇത്തരം വെല്ലുവിളികളെ അതിജീവിക്കുവാൻ സമാന ചിന്താഗതിക്കാർ ഒത്തൊരുമയോട് പ്രവർത്തിക്കണമെന്നും കെ എസ് നാരായണൻ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച വാർഷിക സമ്മേളനത്തിൽ സംസ്ഥാന ആഡിറ്റർ നാഗപ്പൻ നായർ ഭദ്രദീപ പ്രകാശനം നടത്തി. സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രൻ, സംസ്ഥാന മത പാഠശാല പ്രമുഖ് ഡോ.പി.ജി.സനീഷ്, മാതൃ സമിതി സംസ്ഥാന ട്രഷറർ ഡോ.പ്രസന്ന രവീന്ദ്രൻ, കെ ബി സദാശിവൻ പിള്ള, കൃഷ്ണകുമാർ ചെറുകോൽ, പി കെ രാജൻ, സലികുമാർ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂരിൽ തൃപ്പുത്തരി നാളെ: ടിക്കറ്റ് ഇന്ന് വൈകീട്ട് 4 മുതൽ ലഭിക്കും

തൃശൂർ: ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30-ന് രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം...

ശുചിത്വസാഗരം ശുചീകരണ യജ്ഞം : ഒറ്റദിനം കൊണ്ട് ജില്ലയിലെ കടലോരത്ത് നിന്ന് നീക്കിയത് 9 ടൺ പ്ലാസ്റ്റിക് മാലിന്യം

ആലപ്പുഴ : കേരളത്തിന്റെ കടലോരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ്  നടപ്പാക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാംഘട്ടമായ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച് നീക്കിയത്...
- Advertisment -

Most Popular

- Advertisement -