Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപതിനേഴുകാരനുനേരെ ലൈംഗികാതിക്രമം...

പതിനേഴുകാരനുനേരെ ലൈംഗികാതിക്രമം : 54 കാരൻ പിടിയിൽ      

പന്തളം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് 54 കാരനെ അറസ്റ്റ് ചെയ്ത് പന്തളം പോലീസ്. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം പനച്ചവിളയിൽ അൻവർ ഖാനാ(54)ണ് പിടിയിലായത്. ഈ മാസം മൂന്നിന് രാത്രി പത്തരയോടെ പന്തളം എസ്ബിഐ ബാങ്കിന് മുൻവശത്ത് നിന്നും  17 കാരനെ ഇയാൾ തന്റെ സ്കൂട്ടറിൽ  പിടിച്ചുകയറ്റി.

തുടർന്ന് കുട്ടിയെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച്, സി എം ആശുപത്രിക്ക് പിന്നിലെ റോഡിൽ വായനശാലയ്ക്ക് സമീപം എത്തിയപ്പോൾ  ദേഹത്ത് കടന്നുപിടിച്ച് കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
      
പിറ്റേന്ന് കുട്ടിയുടെ വീട്ടുകാർ പന്തളം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്  പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നിർദേശാനുസരണം എസ് സി പി ഓ ജലജ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ സി വിനോദ് കുമാർ  പ്രതീക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ മൊഴി അടൂർ ജെ എഫ് എം കോടതിയിലും രേഖപ്പെടുത്തി.  പ്രതിയെ അറസ്റ്റ് ചെയ്തു  കോടതിയിൽ ഹാജരാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭ്യസ്തവിദ്യര്‍ക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായം സർക്കാർ ഉറപ്പാക്കും: മന്ത്രി പി പ്രസാദ്

ആലപ്പുഴ : അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച ജോലി കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ(66) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു .രാവിലെ 8.45 ഓടെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം.ബാരാമതിയിൽ പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വിമാനത്തിൽ...
- Advertisment -

Most Popular

- Advertisement -