Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം: ശബരിമലയിൽ...

മണ്ഡലകാലം: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു

ശബരിമല: ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു. ഇന്ന് ആറു മണി വരെ മുക്കാൽ ലക്ഷത്തോളം അയ്യപ്പഭക്തർ ദർശനം നടത്തി. കാനനപാത വഴി എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വൻ വർദ്ധനവ്. മണ്ഡല മകരവിളക്കിനായി നട തുറന്ന് 24 ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ ഭക്തജനതിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.

കഴിഞ്ഞ 23 ദിവസങ്ങളായി ശബരിമലയിൽ എത്തിയ അയ്യപ്പഭക്തരുടെ എണ്ണം 22 ലക്ഷം പിന്നിട്ടു. കാനനപാത വഴിയെത്തുന്ന അയ്യപ്പന്മാരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉള്ളത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് അനുസരിച്ച് പമ്പയിൽ നിന്നും തിരക്ക് നിയന്ത്രിക്കുന്നുണ്ട്. നിലയ്ക്കലും തിരക്ക് നിയന്ത്രിച്ച് തന്നെയാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുന്നതും.  മണിക്കൂറുകളോളം ക്യൂവിൽ കാത്തു നിൽക്കേണ്ട സാഹചര്യമോ, ദർശനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമോ ഇല്ല.

സന്നിധാനത്ത് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനം ഒരുക്കാൻ പോലീസും ദേവസ്വം ബോർഡും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേത്രാവതി എക്സ്പ്രസിൽ മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷണം പോയി

മും​ബൈ : തി​രു​വ​ന​ന്ത​പു​രം– മും​ബൈ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച. മല​യാ​ളി കുടുംബത്തിന്റെ 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണം നഷ്ടപ്പെട്ടു. കായംകുളത്തു​ നി​ന്നു താ​നെ​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന താനെ കി​സാ​ൻ ന​ഗ​ർ...

നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി : പ്രമുഖ ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്‌ക്ക് മിഥുൻ ചക്രവർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം.കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി...
- Advertisment -

Most Popular

- Advertisement -