Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓപ്പറേഷൻ തൂഫാൻ...

ഓപ്പറേഷൻ തൂഫാൻ : 35.95 ഗ്രാം എം ഡി എം എ യുമായി രണ്ടു പേരെ  പോലീസ് പിടികൂടി

കായംകുളം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 35.95 ഗ്രാം എം ഡി എം എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ മുറിയിൽ ആകാശ് ഭവനം വീട്ടിൽ ആകാശ്‌ (21) കൂട്ടാളിയായ ക്ലാപ്പന കോലെടുത്ത് വീട്ടിൽ സജി മോൻ (37) എന്നിവരെയാണ് പിടികൂടിയത്.

ഓണാഘോഷത്തോടനുബന്ധിച്ച് മയക്കു മരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ യുടെ നിർദ്ദേശാനുസരണം കായംകുളം പോലീസ് ഉത്രാട ദിനത്തിൽ രാത്രിയിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇവർ പിടിയിലായത്.

കായംകുളം കെഎസ്ആർടിസി പരിസരത്തു നിന്നും ആഗസ്റ്റ് 26 ന് പുലർച്ചെ മൂന്ന് മണിയോടുകൂടി സംശയാസ്പദമായ രീതിയിൽ കണ്ട മോട്ടോർ സൈക്കിളിൽ പരിശോധനയിലാണ്   എംഡി എം എയുമായി ഇവർ പിടിയിലാകുന്നത്. ഓണക്കാലത്തെ വിൽപ്പന ലക്ഷ്യമിട്ടാണ് ആഭ്യന്തര വിപണിയിൽ ഏതാണ്ട് നാല് ലക്ഷത്തോളം രൂപ വില വരുന്ന മയക്കു മരുന്ന് കടത്തിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാന്റ് ചെയ്തു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ രണ്ടിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഹരിയാനയിൽ കോൺഗ്രസാണ് മുന്നിൽ.ജമ്മു മേഖലയില്‍ ബിജെപി മുന്നിലാണ്. എന്നാല്‍ കശ്മീര്‍ മേഖലയില്‍...

സെക്യൂരിറ്റി ഗാർഡ്  മേഖലയിൽ  ജോലി ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുക്കണം:  സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ

തിരുവല്ല : സെക്യൂരിറ്റി  ഗാർഡ്  മേഖലയിൽ  ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനായി നൽകിയ നിവേദനത്തിൽ  സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ രാജേഷ്...
- Advertisment -

Most Popular

- Advertisement -