Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamശബരിമല യുവതി...

ശബരിമല യുവതി പ്രവേശന വിരുദ്ധ സമരം : പോലീസ് എടുത്ത കേസ് കോടതി റദ്ദ് ചെയ്തു

കോട്ടയം : ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതിനെതിരെ പോലീസ് എടുത്ത കേസ് കോടതി റദ്ദ് ചെയ്തു. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത വനിതകള്‍ ഉള്‍പ്പെടെ 25 പേരെയാണ് കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 കുറ്റവിമുകതരാക്കിയത്.

ശബരിമല യുവതി പ്രവേശന വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നായിരുന്നു ശബരിമല കര്‍മ്മ സമിതി ഉയര്‍ത്തിയിരുന്ന വാദം. സര്‍ക്കാരിന്റെ കപട അയ്യപ്പ വിശ്വാസം തിരിച്ചറിയണമെന്ന് നിലപാട് ഉയര്‍ത്തുകയും ചെയ്തു.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടുമില്ല. ഏറെയും കള്ള കേസുകളെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഗതാഗത തടസ്സം സൃഷ്ടിച്ചു പോലീസിനെ ആക്രമിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് 2019 ല്‍ പൊന്‍കുന്നം പോലീസ് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. 31 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കേസില്‍ തെളിവില്ലായെന്ന് കണ്ടെത്തിയ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. വി. ആര്‍. രമേശ്, അഡ്വ. പ്രശാന്ത് പി. പ്രഭ, അഡ്വ. ജെറിന്‍ സാജു ജോര്‍ജ് എന്നിവര്‍ ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയത്തിൽ മിന്നൽ വേഗതയുമായി ബിഎസ്എന്‍എല്‍

ശബരിമല : ദിവസവും ആയിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയത്തിൽ മിന്നൽ വേഗതയുമായി ബിഎസ്എന്‍എല്‍. ഈ സീസൺ തുടങ്ങി 15 ദിവസങ്ങൾക്കുള്ളിൽ 500 പുതിയ സിമ്മുകളാണ് നൽകിയത്. കഴിഞ്ഞ...

മലങ്കര സഭാ ആസ്ഥാനത്ത് ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉയിർപ്പ് പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകൾക്ക് പുലർച്ചെ 2 മണിക്ക് തുടക്കമായി. 4മണിക്ക് ഉയിർപ്പിന്റെ പ്രഖ്യാപനവും പ്രദക്ഷിണവും ശേഷം വിശുദ്ധ കുർബാനയും നടന്നു....
- Advertisment -

Most Popular

- Advertisement -