Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅവയവക്കടത്ത് ഹൈദരാബാദ്...

അവയവക്കടത്ത് ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്ന് മൊഴി

കൊച്ചി : അവയവക്കടത്ത് കേസിൽ അവയവ മാഫിയ പ്രവർത്തിക്കുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്ന് പ്രതിയായ സാബിത്ത് നാസർ മൊഴി നൽകി. ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി തന്നെ ബന്ധിപ്പിച്ചതെന്നും കടത്ത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണെന്നും മൊഴിയിലുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സാബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ സാബിത്ത് ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്

തിരുവനന്തപുരം : 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും മേളയുടെ ഭാഗ്യചിഹ്നമായ 'കുട്ടു' പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പ്രകാശനം ചെയ്തു. കൊല്ലം...

വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി പുഷ്പോത്സവം

തിരുവല്ല: വ്യത്യസ്തമാർന്ന കാഴ്ചകൾ ഒരുക്കി നഗരസഭാ മൈതാനത്തിൽ പുഷ്പോത്സവം പുരോഗമിക്കുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വർണ്ണത്തിലും നിറത്തിലുമുള്ള ചെടികൾക്കും പൂക്കൾക്കും പുറമേ പച്ചക്കറികൾ കൊണ്ട് പല തരത്തിലുള്ള പക്ഷികളെ നിർമ്മിച്ച് വച്ചിരിക്കുന്നത്...
- Advertisment -

Most Popular

- Advertisement -