Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിലെ പൊതുമരാമത്ത്...

തിരുവല്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മന്ത്രി പി.കെ. ബഷീർ

തിരുവല്ല : തിരുവല്ല നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിർദ്ദേശം നൽകി.

തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമന്റെ അഭ്യർത്ഥനപ്രകാരം നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡ്, പന്നായി–തേവേരി റോഡ്, കടപ്ര–വിയപുരം ലിങ്ക് ഹൈവേ, ശ്രീകൃഷ്ണപാദം റോഡ്, കീഴ്‌വായ്പൂർ–പാറേകടവ് പാലം, കോൺകോഡ് പാലം, ഉപദേശിക്കടവ്–തിക്കപ്പുഴ റോഡ്, തിരുവല്ല മാർക്കറ്റ് ജംഗ്ഷൻ–ടെമ്പിൾ റോഡ് തുടങ്ങിയ പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു.

വിവിധ പാലങ്ങളുടെ നിർമ്മാണം, കോടതി സമുച്ചയം, പുളിക്കീഴ് പോലീസ് സ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള മറ്റ് നിർമ്മാണ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണം.തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ KIIFBയുടെ പ്രത്യേക യോഗം വിളിക്കാനും മന്ത്രി നിർദ്ദേശം നൽകി.

യോഗത്തിൽ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹാത്രസ് ദുരന്തം : ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ : ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യു പി സർക്കാർ .സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെയുള്ള ആറ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ലക്ഷക്കണക്കിന് ആളുകൾ...

സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചത് പത്മകുമാറാണെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്‌മകുമാറിന് നിർണായക പങ്കെന്ന് അന്വേഷണ സംഘം. സ്വർണക്കൊള്ളയ്‌ക്ക് തുടക്കമിട്ടത് പത്മകുമാറാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍...
- Advertisment -

Most Popular

- Advertisement -