Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsയുവതിയുടെ സ്വർണമാല...

യുവതിയുടെ സ്വർണമാല കവർച്ച ചെയ്യാൻ  ശ്രമിച്ച പ്രതിയെ പിടികൂടി

തിരുവല്ല: കുറ്റൂരിൽ യുവതിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി  ഒമ്പതേമുക്കാലോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ മുഖം കഴുകി കൊണ്ടിരുന്ന  യുവതിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്യാൻ ശ്രമിച്ച തിരുവല്ല കുറ്റൂർ വെസ്റ്റ് ഓതറ തൈ മറവുങ്കര പാലത്തിങ്കൽ വീട്ടിൽ  പി ഐ ബെന്നി (40) ആണ് അറസ്റ്റിലായത്.

കുറ്റൂർ വെസ്റ്റ് ഓതറ തൈ മറവുങ്കര കണ്ടത്തിൽ വീട്ടിൽ  കെ എസ് ആര്യയുടെ  കഴുത്തിൽ കിടന്ന മാലയാണ്‌  മോഷ്ടാവ് കവർച്ച ചെയ്യാൻ ശ്രമിച്ചത്. എന്നാൽ യുവതി നിലവിളിച്ച് ബഹളമുണ്ടാക്കിയതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു.

യുവതി സ്റ്റേഷനിലെത്തി പരാതി നൽകുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു. അപഹരിക്കാൻ ശ്രമിച്ച മാല യുവതി സ്റ്റേഷനിൽ ഹാജരാക്കി. ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തിയ പ്രതിയെ  കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പാലക്കാട് കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപാറ സ്വദേശി സൈമണെ (31) ആണ് പുലർച്ചെയോടെ വീടിന് സമീപത്ത് അവശനിലയിൽ കണ്ടെത്തിയത്.ഇയാൾ...

കാശ്മീരിലെ ഇസഡ് – മോർഹ് ​തുരങ്കപാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ശ്രീനഗർ : രാജ്യത്തെ സുപ്രധാന പദ്ധതിയായ ഇസഡ് – മോർ​ഹ് ​തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു .ശ്രീന​ഗർ-ലേ ദേശീയ പാതയിലെ സോനാമാർ​ഗിൽ 2,700 കോടി രൂപ ചെലവിലാണ് ഇസഡ് മോർ​ഹ് ​തുരങ്കപാത...
- Advertisment -

Most Popular

- Advertisement -