Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാനയെ കണ്ട്...

കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിങ് തൊഴിലാളിക്ക് വീണു പരുക്കേറ്റു

പത്തനംതിട്ട: കോന്നി കല്ലേലി എസ്‌റ്റേറ്റിലെ റബർ തോട്ടത്തിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിങ് തൊഴിലാളിക്ക് വീണു പരുക്കേറ്റു. റബർ ഡിവിഷനിലെ തൊഴിലാളി പ്രദീപിനാണ് (44)  പരുക്കേറ്റത്. പ്രദീപിനെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 7 ന് ആണ് സംഭവം നടന്നത്. വീണു പരുക്കേറ്റതിന് പുറമെ ശരീരമാസകലം മുറിവുമുണ്ട്. എസ്റ്റേറ്റിൽ ടാപ്പിംഗ് ജോലി നടക്കുന്നതിനിടെയാണ് കാട്ടാനയെ കണ്ടത്. കഴിഞ്ഞ ദിവസം ഇവിടെ തൊഴിലാളികളെ കാട്ടാനകൂട്ടം ഓടിച്ച സംഭവവും നടന്നിരുന്നു.

വനവും തോട്ടവും വേർതിരിക്കുന്ന ഇവിടെ കിടങ്ങുകളോ സൗരോർജ വേലികളോ അടിയന്തരമായി സ്ഥാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍ 16 വരെ നടക്കും : ഒരുക്കങ്ങള്‍ ആരംഭിച്ചു

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷൻ 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും. മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ...

ഒറ്റപ്പാലം അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി

പാലക്കാട് : ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച്‌ 45 ലക്ഷം രൂപ പണം തട്ടി.ബാങ്കിന്റെ പത്തിരിപ്പാല ബ്രാഞ്ചിലാണ് സംഭവം.ബാങ്ക് സീനിയർ അക്കൗണ്ടന്റായ മോഹനകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നി...
- Advertisment -

Most Popular

- Advertisement -