Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsരമ്യ ഹരിദാസ്...

രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിൽ കയ്യാങ്കളി : 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും.വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത് .പരുക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

സംഭവത്തിൽ എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും എംഎൽഎ ആരോപിച്ചു.

എന്നാൽ ,എംഎൽഎയുടെ ആരോപണങ്ങൾ വസ്തുതവിരുദ്ധമാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് പറയുന്നു .രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ പോസ്റ്റ് മകളെക്കൊണ്ട് നിർബന്ധിച്ച് ഉറക്കെ വായിപ്പിക്കാൻ ഇവർ ശ്രമിച്ചതോടെയാണ് വീട്ടിൽ വലിയ തർക്കം ആരംഭിച്ചതെന്നും സജാദ് ആരോപിച്ചു. പരസ്പരം ഉയർത്തിയ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിത്രപുരത്ത്  നടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അടൂർ : ബൈപാസ് റോഡിൽ മിത്രപുരത്ത് വ്യാഴം അർധരാത്രി നടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മിത്രപുരം നാൽപതിനായിരം പടിയിൽ രാത്രി 12.15 ന് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. പെരിങ്ങനാട് അമ്മകണ്ടകര...

ഭൂട്ടാൻ വാഹനക്കടത്ത് : പ്രധാന സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി : ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് പ്രധാന സൂത്രധാരൻമാരിൽ ഒരാൾ അറസ്റ്റിൽ .പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ ശ്രീ ബിശ്വദീപ് ദാസിനെയാണ് കൊച്ചി കസ്റ്റംസും പശ്ചിമ ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചേർന്ന്...
- Advertisment -

Most Popular

- Advertisement -