Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalമേഘവിസ്ഫോടനം :...

മേഘവിസ്ഫോടനം : ഹിമാചലിൽ മരണം 13 ആയി

ഷിംല : ഹിമാചൽ പ്രദേശിലെ മൂന്ന് ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.കുള്ളുവിലെ നിർമന്ദ്, സൈൻജ്, മലാന, മണ്ഡിയിലെ പാഥർ, ഷിംലയിലെ റാംപുർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലൈ 31ന് ആയിരുന്നു മേഘവിസ്ഫോടനം നടന്നത്.ഔദ്യോഗിക കണക്കുകൾ പ്രകാരം 40-ലധികം പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്.

സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി, സിഐഎസ്എഫ്, ഹിമാചൽ പ്രദേശ് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകൾ എന്നിവ കാരണം ഹിമാചൽ പ്രദേശിൽ 87 റോഡുകൾ അടച്ചിരിക്കുകയാണ്.കനത്ത മഴയിലും മണ്ണിടിച്ചിലിലും 662 കോടിയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റാഞ്ചി : ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. തലയ്‌ക്ക് ഒരു കോടി രൂപ...

ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് വേട്ട ; തലയ്‌ക്ക് 1 കോടി വിലയിട്ട നേതാവ് ഉള്‍പ്പെടെ 3 പേരെ വകവരുത്തി സുരക്ഷാ സേന

റാഞ്ചി : ഝാര്‍ഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു . തലയ്‌ക്ക് 1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവ് സഹദേവ് സോറന്‍ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു .ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ്...
- Advertisment -

Most Popular

- Advertisement -