Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജയ്‌സൺന്റെ സ്വപ്നത്തിന്...

ജയ്‌സൺന്റെ സ്വപ്നത്തിന് ചിറകേകി സാമൂഹ്യനീതി വകുപ്പ്: ബോഡി ബിൽഡിംഗ് പരിശീലനത്തിന് അൻപതിനായിരം അനുവദിച്ചു

ആലപ്പുഴ : കലവൂർ സ്വദേശി ജെയ്‌സണ് ഇനി തന്റെ ജീവിത സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്ര തുടരാം. സ്വത്വം വെളിപ്പെടുത്തി ട്രാൻസ്ജെൻഡർ ആയി ജീവിച്ചു തുടങ്ങിയപ്പോൾ മുതൽ അനുഭവിച്ച അവഗണനകൾക്കിടയിലും ബോഡി ബിൽഡർ ആകുക എന്ന തന്റെ സ്വപ്നം മാറ്റി നിർത്തുവാൻ ജയ്‌സൺ ഒരുക്കമായിരുന്നില്ല. പല സ്ഥാപനങ്ങളിലും സെയിൽസ്മാനായി ജോലി നോക്കിയിരുന്നെങ്കിലും ട്രാൻസ്ജെൻഡർ എന്ന കാരണത്താൽ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്.

സാമൂഹ്യപരവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിലും ശരീരത്തിന്റെയും മനസ്സിന്റെയും കരുത്ത് ചോരാതെ ബോഡി ബിൽഡറായി തീരുന്നതിനുള്ള കഠിനപ്രയത്നം തുടർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മിസ്റ്റർ ആലപ്പുഴ മത്സരത്തിൽ വിജയിച്ച് മിസ്റ്റർ കേരള (ട്രാൻസ് മെൻ) മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയെങ്കിലും ആയതിനായുള്ള തുടർ പരിശീലനത്തിനും മറ്റ് തയ്യാറെടുപ്പുകൾക്കുമുള്ള തുക തന്റെ തുച്ഛമായ വരുമാനത്തിൽ നിന്നും കണ്ടെത്തുവാൻ കഴിയില്ലെന്നും തന്റെ മോഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നും ജെയ്‌സൺ കരുതിയിരുന്നു.

ട്രാൻസ്മെൻ വ്യക്തിയായ ജെയ്സൺന്റെ പ്രയാസകരമായ ജീവിത സാഹചര്യവും ബോഡി ബിൽഡർ ആകുന്നതിനുള്ള അതിയായ ആഗ്രഹവും പരിശ്രമവും ബോധ്യപ്പെട്ടതിനെ തുടർന്ന് നിലവിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ഇല്ലെങ്കിലും ധനസഹായത്തിനുള്ള ജെയ്‌സൺന്റെ അപേക്ഷ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മുമ്പാകെ പരിഗണനയ്ക്കായി ജില്ലാ സാമൂഹ്യനീതി ഓഫീസർ ശുപാർശ ചെയ്തു.

ഇതിൻ്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ മുഖേന ധനസഹായം അനുവദിക്കുന്നതിനായി സർക്കാരിലേക്ക് നൽകിയ പ്രൊപ്പോസൽ പരിഗണിച്ച് ജെയ്സണ് 50000/- രൂപ അനുവദിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായനവാരാഘോഷം : വിദ്യാർഥികൾ ഗ്രന്ഥശാലാസന്ദർശനം നടത്തി

തിരുവല്ല : വായനദിനവുമായി ബന്ധപ്പെട്ട് മന്നൻകരച്ചിറ ഗവ. യുപി സ്കൂളിൽ നടന്നു വരുന്ന വായനവാരാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ മന്നൻകരച്ചിറ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. അധ്യാപകരായ ഷിജു പി ചാക്കോ, ആഷിനാ അഷറഫ്, അനിഴ...

Kerala Lotteries Results 02-03-2026 Bhagyathara BT-43

1st Prize : ₹1,00,00,000/- BG 177692 (MALAPPURAM) Consolation Prize ₹5,000/- BA 177692 BB 177692 BC 177692 BD 177692 BE 177692 BF 177692 BH 177692 BJ 177692 BK...
- Advertisment -

Most Popular

- Advertisement -