Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ വാർഷികാഘോഷവും...

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂൾ 111-ാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് പി.ഡി അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും വിരമിയ്ക്കുന്ന അദ്ധ്യാപകരായ കെ.അജയകുമാർ, വി.സുരേഷ് എന്നിവർക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ നൽകി.

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള പുരസ്കാര വിതരണം തിരുവല്ല എ.ഇ.ഒ വി.കെ.മിനികുമാരിയും സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം വോളണ്ടിയേഴ്സിനുള്ള സർട്ടിഫിക്കറ്റ് വിതരണം പെരിങ്ങര ഗ്രാമ പഞ്ചായത്തംഗം ടി.ആർ ദേവരാജനും നിർവ്വഹിച്ചു. സബ്ജില്ലാ മേളകളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ പെരിങ്ങര ഗ്രാമപഞ്ചായത്തംഗം അനു സി.കെ, പുസ്തക വായനയിലെ മികവിനുള്ള റീഡേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രമോദ് ഇളമൺ, യു.എസ്.എസ്, വിദ്യാരംഗം ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ തിരുവല്ല ബി.പി.സി റോയ് ടി.മാത്യു എന്നിവർ വിതരണം ചെയ്തു.

പെരിങ്ങര സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ പ്രസാദ്, പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടന പ്രസിസന്റ് സി.രവീന്ദ്രനാഥ്, സ്കൂൾ പ്രധാനാധ്യാപിക ചിത്ര വി.വി, കെ.അജയകുമാർ, വി.സുരേഷ്, രമ്യ ജി നായർ എന്നിവർ പ്രസംഗിച്ചു. ഹരിത കേരള മിഷന്റെ നേതൃത്വത്തിലുള്ള മെനുസ്ട്രുവൽ കപ്പിന്റെ വിതരണോദ്ഘാടനവും നടന്നു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം : യുവാവിന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ . അനന്തരവന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു.വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട് കൗണ്ടന്നൂർ ശെന്തിൽകുമാർ (45) ആണ് മരിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ...

ഓണക്കാലത്തെ മദ്യം, മയക്കുമരുന്ന് കടത്ത്‌ തടയാൻ സ്‌പെഷ്യൽ ഡ്രൈവുമായി എക്‌സൈസ്‌

ആലപ്പുഴ: ഓണക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും എൻഫോഴ്സ്മെൻ്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലയിൽ എക്സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. ഓഗസ്റ്റ് നാലിന് രാവിലെ ആറ് മുതൽ സെപ്‌തംബർ പത്തിന് രാത്രി...
- Advertisment -

Most Popular

- Advertisement -