Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷന്‍ ഷോര്‍ട്ട്...

ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് : കെഎസ്ഇബിയിൽ വിജിലൻസ് റെയ്‌ഡ്‌

തിരുവനന്തപുരം : ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്  എന്ന പേരില്‍ കെഎസ്ഇബിയിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്‌ഡിൽ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം ഒരേസമയം പരിശോധന നടന്നത്. പരിശോധനയിൽ 41 കെഎസ്ഇബി ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്നായി വാങ്ങിയതും കണക്കിൽപ്പെടാത്തതുമായ 16.50 ലക്ഷം രൂപ കണ്ടെടുത്തു.

കരാറുകാരില്‍നിന്നും കമ്മിഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌ .സംസ്ഥാനത്തെ വിവിധ ഓഫിസുകളില്‍ ലക്ഷങ്ങളുടെ കൈക്കൂലി ഇടപാടുകളാണ് നടന്നിരിക്കുന്നതെന്നാണ് വിജിലന്‍സ് കണ്ടെത്തൽ.ക്രമക്കേടുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെര‍ഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു : മലയാളി ന്യായാധിപൻ അമേരിക്കയിൽ അറസ്റ്റിൽ

വാഷിംഗ്‌ടൺ : തെര‍ഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ മലയാളി ന്യായാധിപൻ അമേരിക്കയിൽ അറസ്റ്റിൽ.ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജ‍ഡ്ജി കെ.പി.ജോർജാണ് അറസ്റ്റിലായത്. 2022ൽ നടന്ന കൗണ്ടി ജ‍ഡ്ജി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി...

പുളിക്കീഴ് തീപിടിത്തം: അന്വേഷണം നടത്തുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവല്ല : പുളിക്കീഴില്‍ വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്രവും ഗൗരവുമായ അന്വേഷണം നടത്തുമെന്ന്‌ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പുളിക്കീഴ് ബിവറേജസ് സംഭരണശാല സന്ദർശിച്ച ശേഷം സംസാരിക്കുകയായായിരുന്നു...
- Advertisment -

Most Popular

- Advertisement -