Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamറോഡരികില്‍ പാര്‍ക്ക്...

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസില്‍ മോഷണം : പണവും മ്യൂസിക് സിസ്റ്റവും കവര്‍ന്നു

കോട്ടയം: അതിരമ്പുഴയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസില്‍ മോഷണം. കോട്ടയം കുറുപ്പന്തറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവമാതാ ബസില്‍ നിന്നാണ് സാധനങ്ങള്‍ മോഷണം പോയത്. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറിയ്ക്കു സമീപം വേദഗിരിയിലെ റോഡരികിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്.

ഇന്നലെ രാത്രി 8.30 നാണ് ബസ് ഇവിടെ എത്തി പാര്‍ക്ക് ചെയ്തത്. ഇതിനു ശേഷം 9.15 ഓടെയാണ് ബസ് ജീവനക്കാര്‍ ഇവിടെ നിന്നും പോയത്. എന്നാല്‍, ഇന്നു രാവിലെ ജീവനക്കാര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

ബസിനുള്ളില്‍ കയറി മോഷ്ടാവ് ഉള്ളില്‍ സൂക്ഷിച്ചിരുന്ന 7000 രൂപയും, വണ്ടിയുള്ളിലെ മ്യൂസിക് സിസ്റ്റവും ഇതിന്റെ അനുബന്ധ സാധനങ്ങളും കവരുകയായിരുന്നു. ഇത് കൂടാതെ ബസിനുള്ളിലെ വയറിംങ് സിസ്റ്റം പൂര്‍ണമായും  നശിപ്പിച്ച നിലയിലാണ്. സംഭവത്തില്‍ ബസിന്റെ ജീവനക്കാർ ഏറ്റുമാനൂർ പൊലീസില്‍ പരാതി നല്‍കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതിയ മന്ദിരത്തിൽ പുന്നപ്ര സപ്ലേകോ സൂപ്പർമാർക്കറ്റ് ആരംഭിച്ചു

ആലപ്പുഴ: സപ്ലേകോയ്‌ക്കെതിരെ എപ്പോഴും മോശപ്പെട്ട വാർത്തകളാണ് വരുന്നതെന്നും യഥാർഥത്തിൽ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ സപ്ലേകോ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. പുന്നപ്ര...

ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ഗതാഗതം സ്‌തംഭിച്ചു

ആലപ്പുഴ : ആലപ്പുഴ - എറണാകുളം തീരദേശ റെയിൽപാതയിൽ പാതിരപ്പള്ളി ഉദയ ഗേറ്റിനു സമീപം ട്രാക്കിലേക്ക് തെങ്ങ് വീണു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനജനശതാബ്ദി, എറണാകുളം പാസഞ്ചർ...
- Advertisment -

Most Popular

- Advertisement -