Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതൊണ്ടി മുതൽ...

തൊണ്ടി മുതൽ കേസ്: ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നിയമസഭ വിജ്ഞാപനമിറക്കി. കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചതോടെയാണ് നിയമസഭയുടെ നടപടി.

ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കോടതി വിധി വന്ന ജനുവരി മൂന്ന് മുതല്‍ അയോഗ്യത പ്രാബല്യത്തില്‍ വന്നു. കേസില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്‌ നിയസഭാഗംത്വം നഷ്ടമാകും.

1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു.

സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച്‌ വെട്ടിത്തയ്ച്ച്‌ ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുരമ്പാലയിലെ  കടയിൽ നിന്ന് എംഡിഎംഎ പിടികൂടി : ഒരാൾ പിടിയിൽ

പന്തളം : കുരമ്പാലയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി ജീവനക്കാരൻ അനി ആണ് പൊലീസിന്‍റെ പിടിയിലായത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. ഈ കടയും ജീവനക്കാരനും...

ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം : 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചു

ന്യൂഡൽഹി : ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം.ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിച്ചതായി ഹോക്കി ഇന്ത്യ. ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ്...
- Advertisment -

Most Popular

- Advertisement -