Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsവീട് കയറി...

വീട് കയറി ആക്രമിച്ച കേസിൽ പ്രതികളായ  6 അംഗ സംഘത്തെ തമിഴ് നാട്ടിലെ ഒളിയിടങ്ങളിൽ നിന്ന് പോലീസ് പിടികൂടി

പന്തളം: വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസിൽ പ്രതികളായ അച്ഛനും മക്കളും ഉൾപ്പെടുന്ന 6 അംഗ സംഘത്തെ പന്തളം പൊലീസ് തമിഴ് നാട്ടിലെ ഒളിയിടങ്ങളിൽ നിന്ന് സാഹസികമായി പിടികൂടി.

കുളനാട് ഉളനാട് കരിമല കോഴിമല പുത്തൻ വീട്ടിൽ കുഞ്ഞുമോൻ (55), മക്കളായ ബിബിൻ (32), സിബിൻ (29), ഇവരുടെ സുഹൃത്തുക്കളായ ബിജു ഡാനിയേൽ (42), കരിമല വല്യയ്യത്ത് ഉമേഷ് കുമാർ (32), ചിഞ്ചു ഭവനിൽ സഞ്ജു (22) എന്നിവരെയാണ് പിടികൂടിയത്.

അനവധി അടിപിടിക്കേസുകളിൽ പ്രതികളായ സംഘം കഴിഞ്ഞ മാസം 15 ന് പാണിൽ ചുടുകാട്ടിൽ ഭാഗത്ത് വല്യത്ത് കിഴക്കേതിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ആക്രമിച്ച ശേഷം തമിഴ് നാട്ടിൽ എത്തി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന സംഘത്തെ ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ ടീം ആണ് സ്ഥലങ്ങൾ കണ്ടെത്തി സാഹസികമായി പിടികൂടിയത്. ഡിവൈഎസ്പി ആർ.ജയരാജിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ പ്രജീഷ് ശശി, എസ്ഐ ബി. അനിൽകുമാർ, സി പി ഒ മാരായ എസ്. അൻവർഷ , വിഷ്ണുനാഥ് എന്നിവർ കൂടിയാണ് പ്രതികളെ പിടിച്ചത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 11-01-2025 Karunya KR-688

1st Prize Rs.80,00,000/- KH 495793 (KARUNAGAPPALLY) Consolation Prize Rs.8,000/- KA 495793 KB 495793 KC 495793 KD 495793 KE 495793 KF 495793 KG 495793 KJ 495793 KK 495793...

ചക്കുളത്തുകാവ് പൊങ്കാല : പ്രാദേശിക അവധി

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 വെള്ളിയാഴ്ച അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി
- Advertisment -

Most Popular

- Advertisement -