Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം : ആറാട്ട് ഇന്ന്

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട്  ഇന്ന്  വൈകിട്ട് ശംഖുംമുഖം കടവിൽ നടക്കുന്നതോടെ ഉത്സവം സമാപിക്കും. ശനി രാവിലെയാണ്‌ ആറാട്ട് കലശം. പടിഞ്ഞാറെ നടയിലെ സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേട്ടക്കളത്തിലാണ് പള്ളിവേട്ട നടന്നത്.

റവന്യുവകുപ്പ് വേട്ടക്കളം തയ്യാറാക്കി. എഴുന്നള്ളത്തിനുശേഷം വേട്ടക്കളത്തിൽ പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്‌താണ്‌ വേട്ട നടത്തിയത്. എഴുന്നള്ളത്തിന് ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, വേലപ്പൻനായർ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ്, മാനേജർ ബി ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ഗൗരി പാർവതീഭായി, ഗൗരി ലക്ഷ്മിഭായി തുടങ്ങിയവർ പങ്കെടുത്തു.വെള്ളി വൈകിട്ട് അഞ്ചിന് ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെ നടയിൽ നിന്ന് ആരംഭിക്കും. വിമാനത്താവളം റൺവേയിലൂടെയാണ്‌ എഴുന്നള്ളത്ത്‌ ശംഖുംമുഖത്തേക്ക്‌ പോകുക.

ശംഖുംമുഖം ആറാട്ട് മണ്ഡപത്തിലെ പൂജകൾക്കുശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിക്കും. രാത്രിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തും. തുടർന്ന് കൊടിയിറക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് യുവാവിന്റെ മരണം അമീബിക്ക് മസ്തിഷ്ക ജ്വരം മൂലമെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമായിരുന്നുവെന്ന് സംശയം. കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിൽ (27) ആണ് കടുത്ത...

3 സീറ്റുകൾ നേടി ബിജെപി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ 3 സീറ്റുകൾ നേടി ബിജെപി. നേമം തിരിച്ച് പിടിച്ച ബിജെപി ആദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും അക്കൗണ്ട് തുറന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...
- Advertisment -

Most Popular

- Advertisement -