Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeEdathuaതലവടി ചുണ്ടൻ...

തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു

എടത്വ : തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ ഗോപകുമാർ വാർഷിക റിപ്പോർട്ടും ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി റിക്സൺ എടത്തിൽ (പ്രസിഡന്റ് ),അരുൺ പുന്നശ്ശേരിൽ ( സെക്രട്ടറി ) ,ഷിക്കു കുര്യൻ ( ട്രഷറാർ ), ജോജി വയലപ്പള്ളി,മധു ഇണ്ടംതുരുത്തിൽ ( വൈസ് പ്രസിഡന്റുമാർ ) ഡോ ജോൺസൺ വി.ഇടിക്കുള, ജോമോൻ ചക്കാലയിൽ (ജോ:സെക്രട്ടറിമാർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റി രൂപികരിച്ചു.

സമ്മേളനത്തില്‍ തലവടി ടൗൺ ബോട്ട് ക്ലബ് ഭാരവാഹികള്‍, തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമകൾ, തലവടി ചുണ്ടൻ വള്ളം ഫാൻസ് അസോസിയേഷന്‍, തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.തലവടി ചുണ്ടന് നിലവിൽ അഞ്ഞൂറിലധികം ഓഹരി ഉടമകൾ ഉണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ഒരു പേടി സ്വപ്നമായി മാറുന്നു : ദർശനത്തിനെത്താൻ ഭക്തർ ഭയപ്പെടുന്നുവെന്ന് പിഎസ് പ്രശാന്ത്

തിരുവനന്തപുരം : ശബരിമല ഒരു പേടി സ്വപ്നമായി മാറുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ദർശനത്തിന് ഭക്തർക്ക് ശബരിമലയിൽ എത്താനും,എന്തെങ്കിലും സമർപ്പിക്കാൻ ഭയമാണ്. ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും തടസം നിൽക്കുന്നു....

വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നും മഴ തുടരും. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വടക്കാഞ്ചേരി, ഷോർണൂർഒറ്റപ്പാലം, ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകൾ, അരൂക്കുറ്റി, തൃപ്പൂണിത്തുറ, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുതൽ പയ്യോളി വരെയുള്ള...
- Advertisment -

Most Popular

- Advertisement -