Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു:  അവസാന തീയതി 21

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രധാന ഘട്ടമായ നാമനിർദേശ പത്രിക സമർപ്പണം ഇന്ന്  ആരംഭിച്ചു. രാവിലെ 11 മുതൽ വൈകീട്ട് 3 വരെ പത്രിക സമർപ്പിക്കാം. ഞായറാഴ്ച ഒഴികെ ഏഴ് ദിവസത്തേക്ക് പത്രിക നൽകാം. ഈ മാസം 21 നാണ് പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം, അന്നും വൈകീട്ട് 3 വരെ പത്രിക നൽകാവുന്നതാണ്.

നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന 22-ാം തീയതിയും, പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 24-നും ആയിരിക്കും. 2020 ലെ തിരഞ്ഞെടുപ്പിൽ 1,16,969 പേർ പത്രിക നൽകിയതിൽ 74,835 സ്ഥാനാർത്ഥികൾ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക.

ഡിസംബർ 9-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം.  11-ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.  13-ന് വോട്ടെണ്ണൽ നടക്കും. ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടത്തും. സംസ്ഥാനത്ത് 33,746 പോളിംഗ് സ്റ്റേഷനുകളും, 23,576 വാർഡുകളും ഉണ്ട്. ആകെ വോട്ടർമാർ 2,84,30,761 പേരാണ്. ഇതിൽ 2,841 പ്രവാസി വോട്ടർമാരും ഉൾപ്പെടുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ നാളെ വിഷുക്കണി ദർശനം

ശബരിമല : ശബരിമലയിൽ നാളെ പുലർച്ചെ വിഷുക്കണി ദർശനം ആരംഭിക്കും. ഇന്ന് രാത്രി 9.30 ന് അത്താഴപൂജയ്ക്ക് ശേഷം ശ്രീ കോവിലിൽ വിഷുക്കണി ഒരുക്കും. അതിന് ശേഷം ഹരിവരാസനം പാടി നട അടയ്ക്കും. വിഷു ദിനമായ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് : സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് നിർദേശം, ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്ന് ഓർത്തഡോക്സ് സഭ. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. എല്ലാ...
- Advertisment -

Most Popular

- Advertisement -