Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമുണ്ടത്തിക്കോട് വെടിക്കെട്ടപകടം...

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം : ഡിഎന്‍എ ഫലം വന്നു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചു. പുതൂര്‍ക്കര അരങ്ങത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ അഭിജിത്ത് (27), തൃശ്ശൂര്‍ മനക്കൊടി, കൊളാട്ട് വീട്ടില്‍ വിജയന്‍ മകന്‍ വിഷ്ണു വിനോദ് (35), തൃശ്ശൂര്‍ കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടില്‍ മോഹനന്റെ മകന്‍ ഗിരീഷ് (42), തൃശ്ശൂര്‍ തെക്കുംകര ദേശം, ചോരത്ത് വീട്ടില്‍ അയ്യപ്പന്റെ മകന്‍ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തിയത്.

ഏപ്രിൽ 26 ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേരുകയും വിഷയത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍  നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 26 ന് രാത്രി 11.15 ന് അടിയന്തര യോഗം ചേര്‍ന്നു.

ഡി എന്‍ എ പരിശോധനാ ഫലം, പോലീസ് റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍, ബന്ധുക്കളുടെ സമ്മതത്തോടെ, കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ശരീരഭാഗങ്ങള്‍ ലഭിച്ചവരുടെ ബന്ധുക്കളുമായി 27 ന് ജില്ലാകളക്ടര്‍ മീറ്റിംഗ് നടത്തി വിവരങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐടിഐ പ്രവേശനം

കോട്ടയം: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിലെ എൻസിവിടി അംഗീക്യത കോഴ്‌സുകളായ സർവേയർ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ആൻഡ്...

പൊങ്കാല : പ്രാദേശിക അവധി

തിരുവല്ല : ചക്കുളത്തുകാവ് പൊങ്കാല ദിവസമായ ഡിസംബര്‍ 13ന് തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി...
- Advertisment -

Most Popular

- Advertisement -