Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ന് അഞ്ചു...

ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് ആയിരിക്കും.

നാളെ (22 ന്) ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂർ, വയനാട് , കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം , കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്‌ .

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 24 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു

ശബരിമല : സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുക , രഹസ്യ അന്വേഷണം, ബോംബ് സ്കോഡ് തുടങ്ങിയ ചുമതകൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ്...

റഷ്യയിൽ അണക്കെട്ട് തകർന്നു:5 മരണം

മോസ്കോ: കസാക്കിസ്ഥാന് സമീപമുള്ള ഒറെൻബർഗിൻ്റെ തെക്കൻ മേഖലയിൽ ഒരു അണക്കെട്ട് തകർന്നതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 5 പേർ മരിച്ചതായി റിപ്പോർട്ട് .ആയിരക്കണക്കിന് പേരെ രക്ഷപെടുത്തി .10,000 താമസക്കാർ വെള്ളപ്പൊക്ക മേഖലയിലുണ്ടെന്നും 4,000 വീടുകൾ വെള്ളത്തിനടിയിലാണെന്നും...
- Advertisment -

Most Popular

- Advertisement -