Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുളയിൽ ഉപരാഷ്ട്രപതിയുടെ...

ആറന്മുളയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം : ഓഗസ്റ്റ് 30-ന് ഗതാഗത നിയന്ത്രണം

ആറന്മുള: സത്രക്കടവിൽ ഓഗസ്റ്റ് 30ന് നടക്കുന്ന ഉതൃട്ടാതി ജലമേള ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ എത്തും. ഇതിന്റെ ഭാഗമായി ആറന്മുള എൻജിനീയറിങ് കോളേജിൽ നടക്കുന്ന നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി  ആറന്മുള പോലീസ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ആറന്മുള എൻജിനീയറിങ് കോളജിൽ രാവിലെ ഒമ്പത്  മുതൽ ഉച്ചയ്ക്ക് 12.30 വരെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രാവിലെ ഏഴ് മുതൽ കോളജിൽ പ്രവേശിക്കാം. വിദ്യാർത്ഥികൾ കോളജിൽ  പ്രവേശിക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഇല്ല.

പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പന്തളം ഭാഗത്തേക്ക് (എം സി റോഡിലേക്ക് ) യാത്ര ചെയ്യുന്നതിനും  നിയന്ത്രണം ഇല്ല. പത്തനംതിട്ട ഭാഗത്തേക്ക് കോഴഞ്ചേരി വഴി യാത്ര ചെയ്യേണ്ടവർ കിടങ്ങന്നൂർ,  വല്ലന,  കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടന്ന് കോഴഞ്ചേരി തിരുവല്ല റോഡിൽ പ്രവേശിച്ച്  വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്ക് പോകണം.

എൻജിനീയറിങ് കോളജിൽ നിന്ന് ആറന്മുള – പന്തളം റോഡിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കിടങ്ങന്നൂർ എത്തി പത്തനംതിട്ടയിലേക്ക് ഇലന്തൂർ വഴിയോ ഇലവുംതിട്ട വഴിയോ  പോകാവുന്നതാണ്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ കിടങ്ങന്നൂർ, വല്ലന വഴി കോഴിപ്പാലം എത്തിയശേഷം ചെങ്ങന്നൂർക്ക് പോകണം.

ആറന്മുള ഐക്കര ജംഗ്ഷനിലേക്കും ഐക്കര ജംഗ്ഷൻ മുതൽ തെക്കേമല ജംഗ്ഷൻ വരെയും പൂർണ്ണമായും ഗതാഗതം നിയന്ത്രിക്കുമെന്നും ആറന്മുള സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി : ഇന്നലെ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനത്തിൻറ ഭാഗങ്ങൾ കണ്ടെത്തി.അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ് വിമാനം തകർന്നു വീണതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തിൽ രണ്ടു...

ക്രിമിനൽ കേസുകളിലെ പ്രതിയെ ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവ്

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് പുറത്താക്കി. കടപ്ര വളഞ്ഞവട്ടം വാലു പറമ്പിൽ വീട്ടിൽ സച്ചിൻ വി രാജി(28)നെയാണ് ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത്  തടഞ്ഞ്...
- Advertisment -

Most Popular

- Advertisement -