Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആടി പെരുന്തിരുവമൃതു...

ആടി പെരുന്തിരുവമൃതു പൂജയ്ക്ക് ഒരുക്കങ്ങളായി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനി കളഭത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആടി പെരുന്തിരമൃതു പൂജ 17ന് നടക്കും. ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പൂജയ്ക്ക് ശേഷം പ്രത്യേക കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകം, തേൻ അഭിഷേകം എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

അഭിഷേകം ചെയ്യുന്ന തേനും നെയ്യും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിന്റെ നാല് നടകളിലുമുള്ള കൗണ്ടറുകൾ വഴി വാങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ 8 മുതൽ 9 വരെയായിരിക്കും കലശാഭിഷേകം ദർശിക്കാൻ സൗകര്യമുള്ളത്.
അന്നേദിവസം ഭക്തജനങ്ങൾക്ക് ദർശന സമയത്തിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 6.30മുതൽ 7വരെയും. 9.30 മുതൽ 10.30 വരെയും  വൈകിട്ട് 4.30 മുതൽ 6.15 വരെയും മാത്രമേ ദർശനം ഉണ്ടായിരിക്കുകയുളളൂ. വൈകിട്ട് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശ്രീഭൂതബലിയും 8.30ന് ശ്രീബലി എഴുന്നളളിപ്പും നടക്കും. ശീവേലിക്ക് ശേഷം ദർശനം അനുവദിക്കില്ലെന്ന് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി

തിരുവല്ല: തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ  ബിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പോലീസ് സേനയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി, കാപ്പ കേസ് പ്രതിയെ വഴി വിട്ടു സഹായിച്ചു എന്നിങ്ങനെയുള്ള ആരോപണത്തെ...

ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികൾ ഉദ്യോഗാർഥികളെ സമീപിച്ച് പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിപ്പെട്ട സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു. സത്യസന്ധമായും...
- Advertisment -

Most Popular

- Advertisement -