Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഫിഷറീസ് വകുപ്പ്...

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം: ലത്തീന്‍ സഭ

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണമെന്ന് ലത്തീന്‍ സഭ. തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ അറിയുന്ന ആള്‍ ആകണം ഫിഷറീസ് മന്ത്രി എന്ന് കഴിഞ്ഞ ദിവസവും ലത്തീന്‍ സഭ ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭയില്‍ ലത്തീന്‍ സഭയ്‌ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സഭ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ല.

തുടര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസില്‍ ഹൗസില്‍ സന്ദര്‍ശിച്ചു. മത്സ്യ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരാള്‍ മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആവശ്യം നേതാക്കളെ അറിയിച്ചിരുന്നുവെന്നു സഭാ പ്രതിനിധി യുജിന്‍ പെരേര വ്യക്തമാക്കി.

തീരദേശ മേഖലയ്‌ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആശങ്കയാണ് സഭ പങ്കുവയ്‌ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല മന്ത്രിമാര്‍ക്കും കടല്‍ എന്താണെന്നും കടലിന്റെ ഒഴുക്ക് എന്താണെന്നും അറിയില്ല. അത്തരം വിഷയങ്ങള്‍ മനസിലാക്കുന്ന ഒരാളാണ് ആ വകുപ്പ് കൈകാര്യം ചെയ്യേണ്ടത് എന്നും യുജിന്‍ പെരേര വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂർ : മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരർ കൊല്ലപ്പെട്ടു

ന്യൂഡൽഹി : ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തു വന്നത്...

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടിക്ക് കൈമാറി

കൊച്ചി : ഒരു ഇടവേളക്കു ശേഷം ബിജു മേനോൻ നായക വേഷത്തിലെത്തിയ കുടുംബ ചിത്രമായ അവറാച്ചൻ ആൻഡ് സൺസ് ഒടിടിക്ക് കൈമാറി. നർമത്തിൽ കലർന്ന ഫാമിലി ഡ്രാമയിൽ ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി,...
- Advertisment -

Most Popular

- Advertisement -