Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 86-മത്‌ ദേഹവിയോഗ വാർഷികദിനാചരണം ഇന്ന്  സമാപിക്കും

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവ സഭ ( പി.ആർ.ഡി.എസ്സ് ) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 86-മത് ദേഹവിയോഗ വാർഷികദിനാചരണം ഇന്ന്  സമാപിക്കും. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും, ശാഖകളിലുമായി  13 ദിവസമായി നടന്ന ധ്യാനയോഗത്തിന് ശേഷം ഇന്നലെ വൈകിട്ട് വിവിധ ശാഖകളിൽ നിന്നെത്തിയ പദയാത്രീകരെ സഭാ നേതൃത്വം സ്വീകരിച്ചു.

സഭാ പ്രസിഡൻ്റ്  വൈ സദാശിവന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക അനുസ്‌മരണ പ്രാർത്ഥനയും തുടർന്ന്  ഗുരുകുലശ്രേഷ്ഠൻ മാരുടെ ആത്മീയ പ്രഭാഷണങ്ങളും നടത്തി. സഭാ പ്രസിഡൻ്റ്  വൈ.സദാശിവൻ, ഗുരുകുലശ്രേഷ്ഠൻ  എം.ഭാസ്‌ക്കരൻ എന്നിവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തി. സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ കെ.ഡി. സീത്കുമാർ, റ്റി.കെ. അനീഷ് , ഖജാൻജി ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഗുരുകുല സമിതിയംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ ഉപവാസ ധ്യാനയോഗത്തിന് നേതൃത്വം നല്കി.

ഇന്ന് പുലർച്ചെ 5.30 ന് വിശുദ്ധ കുടിലിൽ സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ മുഖ്യ കാർമികത്വത്തിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥനയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. മാർച്ച്  30 നാണ് പരീക്ഷകള്‍ അവസാനിക്കുക. 3,031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും....

എടത്വ പള്ളി തിരുനാളിന് കൊടികയറി

എടത്വ : പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടികയറി. ഇന്ന് രാവിലെ 5.45 ന് ഉള്ള മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന...
- Advertisment -

Most Popular

- Advertisement -