Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎറണാകുളത്ത് അമ്മയെ...

എറണാകുളത്ത് അമ്മയെ മർദിച്ച മകൾ അറസ്റ്റിൽ

കൊച്ചി : എറണാകുളം പനങ്ങാട് അമ്മയെ മർദിച്ച മകൾ അറസ്റ്റിൽ .കമ്പിപ്പാര കൊണ്ടുള്ള മകളുടെ ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. സംഭവത്തിൽ മകൾ നിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന് പിന്നാലെ യുവതി എഴുപത് വയസ്സുള്ള അമ്മയെ മർദിച്ചത്.കഴുത്തിന് കുത്തിപ്പിടിച്ചതിന് ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചു എന്നാണ് എഫ്ഐആർ.

വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ചികിത്സയിലാണ് അമ്മ .നിവ്യ ലഹരിക്കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇവർ നിരന്തരമായി അമ്മയുമായി പ്രശ്നമുണ്ടാക്കാറുണ്ട്.അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ നിവ്യയെ വയനാട്ടിൽ വച്ചാണ് പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഞ്ചാവ് വില്പന പോലീസിലറിയിച്ചു : ലഹരിമാഫിയ സംഘം സഹോദരന്മാരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തിരുവനന്തപുരം : കഞ്ചാവ് വില്പന പോലീസിലറിയിച്ച സഹോദരൻമാരായ യുവാക്കളെ ലഹരിമാഫിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു.കാട്ടായിക്കോണം പട്ടാരി സ്വദേശികളായ രതീഷ്, രജനീഷ് എന്നിവരെയാണ് ആക്രമിച്ചത്.എട്ടോളം പേരടങ്ങുന്ന അക്രമികളിൽ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. രതീഷും രജനീഷും നടത്തുന്ന...

ആലപ്പുഴയിൽ 35.5 കോടിയുടെ കൃഷി സമുച്ചയം വരുന്നു : നിർമ്മാണോദ്ഘാടനം18-ന്

ആലപ്പുഴ: ജില്ലയിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 35.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൃഷി സമുച്ചയത്തിന്റെ (അഗ്രോ മാൾ)  നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18-ന് വൈകിട്ട് നാല്  മണിക്ക് കൃഷി വകുപ്പ്  മന്ത്രി...
- Advertisment -

Most Popular

- Advertisement -