Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപി.ജി മനുവിന്റെ...

പി.ജി മനുവിന്റെ ആത്മഹത്യ : പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം : മുന്‍ ഗവ.പ്ലീഡര്‍ പി.ജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ. പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൊല്ലം വെസ്റ്റ് പോലീസാണ്‌ കസ്റ്റഡിയിലെടുത്തത്.ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് സംശയം.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്ന പി.ജി. മനുവിന് കര്‍ശന വ്യവസ്ഥകളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു .ഇതിന് പിന്നാലെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയത്. പി.ജി. മനുവും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി രീതിയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പി ജി മനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ ആലുവ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

എറണാകുളം: മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. എറണാകുളം ആലുവ ദേശത്തുള്ള സതീശന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ ഉച്ചയ്‌ക്ക് 2 മണിയോടെയാണ് വീട്ടുപരിസരത്ത് പാമ്പിനെ കണ്ടത്. പാമ്പ്...

തിരുവല്ലയിൽ രണ്ട് ദിവസമായി നടന്നു വന്നിരുന്ന കിസാന്‍ മേള സമാപിച്ചു

തിരുവല്ല: അപ്പര്‍ കുട്ടനാടിന്റെ കാര്‍ഷിക പെരുമയ്ക്ക് മാറ്റുകൂട്ടിയ രണ്ടു നാള്‍ നീണ്ടു നിന്ന കാര്‍ഷിക മേളയ്ക്ക് സമാപനമായി. തിരുവല്ല പുളിക്കീഴ് റിയോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സമാപന...
- Advertisment -

Most Popular

- Advertisement -