Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസി ബസുകളുടെ...

കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക്ക് കയര്‍ നീക്കാൻ നിര്‍ദേശം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകൾ അടയ്ക്കുന്നതിനായി കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക്ക് കയര്‍ നീക്കാൻ  നിര്‍ദേശം. കെഎസ്ആര്‍ടിസി എന്‍ജിനീയറിങ്ങ് വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള അടിയന്തര ഉത്തരവ് ഇറക്കിയത്. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകളിലേക്കും  നിര്‍ദേശം നല്‍കി.

തുറന്നുകിടക്കുന്ന വാതിലുകള്‍ വേഗത്തില്‍ വലിച്ചടക്കുന്നതിനായാണ് ഇത്തരത്തില്‍ അശാസ്ത്രീയമായി കയറുകള്‍ കെട്ടിയിട്ടിരിന്നത്. ഇത്തരത്തില്‍ കെട്ടുന്ന കയറുകള്‍ യാത്രക്കാരുടെ കഴുത്തില്‍ തട്ടി ജീവനു തന്നെ അപകടമുണ്ടാക്കാന്‍ ഇടയാക്കുമെന്ന് മനുഷ്യാവകാശ കമ്മിഷനു പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്  കെഎസ്ആര്‍ടിസി തീരുമാനത്തിലേക്ക് നീങ്ങിയത്.

കയറുകള്‍ അടിയന്തരമായി മാറ്റിയില്ലെങ്കില്‍ യൂണിറ്റ് അധികാരികള്‍ ഉത്തരവാദികളായിരിക്കുമെന്നു  ഉത്തരവില്‍ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ആശാ വർക്കേഴ്സ്  സംഗമം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ്  സംഗമം നടന്നു. പെരിങ്ങര പഞ്ചായത്ത് ഹാളിൽ  നടന്ന  സമ്മേളനം  പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ വിഷ്ണു...

കാറും മിനിവാനും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പന്തളം : എം.സി. റോഡിൽ പന്തളം കുരമ്പാലയിൽ കാറും മിനിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഭർത്താവിനൊപ്പം കാറിൽ മടങ്ങിവരവേ പുലർച്ചെയായിരുന്നു അപകടം. ചാലാപ്പള്ളി ആടിയാനിയിൽ...
- Advertisment -

Most Popular

- Advertisement -