Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്തെ ഇടറോഡുകളിൽ...

തിരുവനന്തപുരത്തെ ഇടറോഡുകളിൽ വീണ്ടും ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ , കെഎസ്ആർടിസി തർക്കത്തിനൊടുവിൽ നഗരത്തിലെ ഇടറോഡുകളിൽ വീണ്ടും ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. ആദ്യ സർവ്വീസ് മേയർ വി. വി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ് ചെയ്ത മേയർ ബസിൽ കന്നിയാത്ര നടത്തി .കിഴക്കേക്കോട്ടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകളാണ് രാവിലെ സർവീസ് നടത്തിയത്. 

രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തുക.കൗൺസിലർമാർ നിർദേശിച്ച 23 റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ ബസുകൾ ഓടുന്നത്.നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് പരിഗണിക്കുന്നത്. സർവീസ് ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നും ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തി കൂടുതൽ സർവീസുകൾ ഉറപ്പാക്കുമെന്നും മേയർ വിവി രാജേഷ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഭൈക്യവാര പ്രാർത്ഥന – ജനുവരി 18 മുതൽ

തിരുവല്ല : വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഐക്യപ്രാർത്ഥന ഈ വർഷവും ജനുവരി 18 മുതൽ 25 വരെ  തിരുവല്ലയിലെ വിവിധ ദൈവാലയങ്ങളിൽ നടക്കും. 18ന്  തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ തോമസ്...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ രഥോത്സവം ഇന്ന് : ആയിരക്കണക്കിന് ഭക്തർ ദർശിക്കും

ബാഗ്ലൂർ : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവം ഇന്ന് നടക്കും. ഉച്ചക്ക് 1.15 മുതലാണ് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തില്‍ പുഷ്പ രഥോത്സവ ചടങ്ങുകള്‍ തുടങ്ങുക. മൂകാംബികാ ദേവിയെ പുഷ്പങ്ങളാല്‍ അലങ്കരിച്ച രഥത്തില്‍...
- Advertisment -

Most Popular

- Advertisement -