Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅന്താരാഷ്ട്ര വനിതാ...

അന്താരാഷ്ട്ര വനിതാ ദിനം :  കോട്ടയം നഗരത്തില്‍ വനിത നെറ്റ് വാക്ക്

കോട്ടയം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ രാത്രികാല സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേരളാ പോലീസ് നടപ്പിലാക്കുന്ന ”നിര്‍ഭയ നിശ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും തുടര്‍ന്ന് നൈറ്റ് വാക്ക് പരിപാടിയും സംഘടിപ്പിക്കുന്നു. സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്ന് രാത്രി സമയങ്ങളില്‍ സുരക്ഷിതമായി മടങ്ങിയെത്താന്‍ സാഹചര്യം ഉറപ്പുവരുത്തുന്നതിനായി കേരളാ പോലീസ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് നിര്‍ഭയ നിശ.

ഇന്നു (ഞായർ )രാത്രി 8 മണിക്ക് കോട്ടയം കലക്ട്രേറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ. ഐ. പി. എസ് നിര്‍വഹിക്കും. ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ കോട്ടയം ടൗണിലൂടെ വനിതകളുടെ നൈറ്റ് വാക്ക് പരിപാടിയും സംഘടിപ്പിക്കും.

സ്ത്രീസുരക്ഷയെക്കുറിച്ചുള്ള സാമൂഹിക ബോധവല്‍ക്കരണം ലക്ഷ്യമാക്കി നടത്തുന്ന നൈറ്റ് വാക്ക് പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരായ വനിതകളും പരിപാടിയില്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാത്രികാല സഞ്ചാരാവകാശം ഉറപ്പാക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

ചങ്ങനാശേരി : കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നാല്‍ക്കവല ജംഗ്ഷനില്‍ ഗാന്ധിജയന്തി ദിനാഘോഷം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റ്റി.എ.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്...

മോഹൻലാലിൻറെ ഹർജി : ലിങ്കുകൾ നീക്കം ചെയ്യാൻ ഡൽഹി കോടതി നിർദേശം

ന്യൂഡൽഹി : വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നടപടി .മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. മെറ്റയടക്കമുള്ള സോഷ്യൽ മീഡിയ...
- Advertisment -

Most Popular

- Advertisement -