Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiടെസ്റ്റ് ക്രിക്കറ്റിൽ...

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരാട് കോലി വിരമിച്ചു

ന്യൂഡൽഹി : സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാധ്യമത്തിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് ടെസ്റ്റ് കരിയറിനോട് വിട പറയുന്നതായി കോലി പ്രഖ്യാപിച്ചത്. തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാൽ ഉചിതമായ സമയത്താണെന്നും കുറിപ്പിൽ പറയുന്നു.

രോഹിത് ശർമയ്‌ക്കു പിന്നാലെ കോലിയും വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹത്തെ തുടർന്ന് ബിസിസിഐ സമ്മര്‍ദം ചെലുത്തിയെങ്കിലും കോലി തീരുമാനം മാറ്റിയില്ല. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. ഇതിൽ 30 സെഞ്ചറികളും 31 അർധസെഞ്ചറികളും ഉൾപ്പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വാ പള്ളി പെരുന്നാൾ: എക്യുമെനിക്കൽ സംഗമം നടന്നു

എടത്വാ: എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ തിരുന്നാളിനോടനുബദ്ധിച്ച് എക്യുമെനിക്കൽ സംഗമം നടന്നു. മലങ്കര മർത്തോമ്മാ സഭ അടൂർ ഭദ്രാസനാധ്യക്ഷൻ  റവ. മാത്യൂസ് മാർ സെറാഫിം സംഗമം ഉദ്ഘാടനം ചെയ്തു. സീറോ...

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസ് :  സാവകാശം തേടി വീണ ടി

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി പിണറായി വിജയന്റെ മകൾ വീണ ടി. നാളെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു . അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ്‌ നടപടി...
- Advertisment -

Most Popular

- Advertisement -