Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം :  വൃശ്ചികം ഒന്നിന് മുമ്പ് ഒരുക്കങ്ങൾ പൂര്‍ത്തിയാകും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ വൃശ്ചികം ഒന്നിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. മരാമത്ത് പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അയ്യപ്പഭക്തര്‍ മലകയറുമ്പോള്‍വിശ്രമിക്കുന്നതിനായി 200 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കസേരകള്‍ സ്ഥാപിച്ചു. നിലയ്‌ക്കലില്‍ ആറായിരത്തോളം പേര്‍ക്ക് ഒരേസമയം വിശ്രമിക്കാന്‍ സാധിക്കുന്ന രണ്ട് വലിയ പന്തലുകളും കൂളര്‍ സംവിധാനവും ഏര്‍പ്പെടുത്തി.

സന്നിധാനത്തെ വഴിപാടുകള്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് പ്രാധാന്യം നല്‍കും. എക്‌സിക്യൂട്ടീവ് ഓഫീസറുടെ എല്ലാ ഡോളി സര്‍വീസുകള്‍ പ്രീപെയ്ഡ് ആയിട്ടായിരിക്കും സേവനം നടത്തുക. വൃശ്ചികം ഒന്നിന് നട തുറക്കുമ്പോള്‍ 50 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. പ്രതിദിനം 3.50 ലക്ഷം ടിന്‍ അരവണ ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും ധനലക്ഷമി ബാങ്കിന്റെയും സഹകരണത്തോടെ അരവണ വെന്‍ഡിങ് മെഷിന്‍ സംവിധാനവും സന്നിധാനത്ത്ഏര്‍പ്പെടുത്തി.

അരവണയും അപ്പവും പോസ്റ്റല്‍ വഴി ലഭ്യമാക്കാന്‍ പോസ്റ്റല്‍ വകുപ്പുമായി സഹകരിച്ച് ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്. പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് ആവശ്യമായ അപ്പവുംഅരവണയും പോസ്റ്റല്‍ വഴി വീട്ടിലെത്തിക്കും. അരവണ നിര്‍മാണത്തിന് ആവശ്യമായ ശര്‍ക്കരയുടെ കാര്യത്തില്‍ നിലവില്‍ ആശങ്കകളില്ല.

നെയ്യ് മില്‍മയില്‍ നിന്നാണ് വാങ്ങുന്നത്.കഴിഞ്ഞദിവസം മുറികള്‍ ബുക്ക് ചെയ്യുന്നതിനുണ്ടായിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചിട്ടുണ്ടെന്നും നിലവില്‍ തടസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്: പ്രധാനമന്ത്രി

ചെന്നൈ: ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ലോകം ശ്രമിക്കുകയാണെന്നും അതിന് കഴിവുകളും സാധ്യതകളും ഭാരതത്തിലെ യുവജനങ്ങള്‍ക്ക് ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ ജയ്‌ഗോപാല്‍ ഗരോഡിയ ഹിന്ദു വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍...

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ബസുകൾ സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ ഒരു ചെറിയ മുറിക്കുള്ളിലാണ്...
- Advertisment -

Most Popular

- Advertisement -