Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKottayamദേവലോകം പെരുന്നാളിന്...

ദേവലോകം പെരുന്നാളിന് ഒരുക്കങ്ങളായി : ജനുവരി 2,3 തീയതികളില്‍

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലെ വലിയ പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62-ാം ഓർമ്മപ്പെരുന്നാളും, ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളും ജനുവരി 2, 3 തീയതികളിലായി ആചരിക്കും.

പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പരിശുദ്ധ കാതോലിക്കാ ബാവായുടെ നിർദേശപ്രകാരം അരമന മാനേജർ ഫാ.യാക്കോബ് റമ്പാന്റെ അധ്യക്ഷതയിൽ ആലോചനായോ​ഗം ചേർന്ന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ഫാ. ഫീലിപ്പോസ് ഫീലിപ്പോസ്, ബിനു കെ. ചെറിയാന്‍ എന്നിവരാണ് ജനറൽ കൺവീനർമാർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുപ്‌വാരയിൽ സൈനികർക്ക് നേരെ ആക്രമണം : ഒരു സൈനികന് വീരമൃത്യു : തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കശ്മീർ : കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മേജർ ഉൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം...

തകഴി ജനകീയാരോഗ്യകേന്ദ്രം കെട്ടിടശിലാസ്ഥാപനം

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്ത് ജനകീയാരോഗ്യകേന്ദ്രം  (പടഹാരം) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. 35 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ...
- Advertisment -

Most Popular

- Advertisement -