Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകാനന പാത...

കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു: ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല: അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേരാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. അഴുതക്കടവ് – പമ്പ വഴി 37,059 പേർ ശബരിമലയിൽ എത്തി. ശരാശരി 1500 മുതൽ 2500 വരെ തീർത്ഥാടകർ ഈ പാതയിലൂടെ ഒരു ദിവസം സന്നിധാനത്ത് എത്തുന്നുണ്ട്. സത്രം വഴി 64,776 ഭക്തരാണ് സന്നിധാനത്ത് ഇതുവരെ എത്തിയത്. 4000 മുതൽ 5000 വരെ ഭക്തരാണ് പ്രതിദിനം ഈ വഴിയിലൂടെ എത്തുന്നത്. കാനനപാതകൾ വഴിയുള്ള ഭക്തരുടെ എണ്ണം വരും ദിവസങ്ങളിലും വർദ്ധിക്കും എന്നാണ് കരുതുന്നത്.

സന്നിധാനത്ത് എത്തുന്ന ആകെ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. ഡിസംബർ 13 വരെ 2,34,7554 ഭക്തരാണ് പമ്പ – ശബരിമല പാതയിലൂടെ സന്നിധാനത്ത് എത്തിയത്. വിവിധ കാനന പാതകളിലൂടെ എത്തിയ ഒരു ലക്ഷം ഭക്തരെ കൂടി കൂട്ടുമ്പോൾ ആകെ എത്തിയവരുടെ എണ്ണം 24 ലക്ഷം കവിയും. ശരാശരി 80000 തീർത്ഥാടകരാണ് ഒരു ദിവസം ഇപ്പോൾ സന്നിധാനത്ത് എത്തുന്നത്. ഡിസംബർ 8 നാണ് ഏറ്റവും അധികം പേരെത്തിയത് – 101,844 പേർ. നവംബർ 24 നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞിരുന്നു – 100,867.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിടങ്ങന്നൂരിൽ കഞ്ചാവ് വേട്ട : ഏഴംഗസംഘം പിടിയിൽ

ആറന്മുള : കിടങ്ങന്നൂരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽ. രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും ഇവരിൽനിന്ന് പിടിച്ചെടുത്തു.വിവിധ ജില്ലക്കാരായ ഏഴ് പേരാണ് പിടിയിലായത്. ആലപ്പുഴ...

കെഎസ്ആര്‍ടിസിയില്‍ കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കും: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ...
- Advertisment -

Most Popular

- Advertisement -