Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം കളക്‌ട്രേറ്റിലെ...

കോട്ടയം കളക്‌ട്രേറ്റിലെ നവീകരിച്ച ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

കോട്ടയം : കളക്‌ട്രേറ്റിലെ നവീകരിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവ്വഹിച്ചു. കളക്‌ട്രേറ്റ് വളപ്പിൽ നടന്ന പരിപാടിയിൽ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് 2006 ലാണ് കളക്ടറേറ്റ് വളപ്പിൽ ശലഭോദ്യാനം നിർമിച്ചത്. നാൽപതോളം ഇനം ശലഭങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. തുടക്കത്തിൽ 18 ഇനം നാടൻ ചെടികളാണ് ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ മുപ്പതോളം ഇനം ചെടികളുണ്ട്. ചിത്രശലഭങ്ങളെയും വിവിധയിനം സസ്യങ്ങളെയും പരിചയപ്പെടുത്തുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ചടങ്ങിൽ എ.ഡി.എം. എസ്. ശ്രീജിത്ത്, കോർട്ട് മാനേജർ ഹരി നമ്പൂതിരി, കോട്ടയം സെന്റ് ജോസഫ് ഗേൾസ് സ്‌കൂൾ പ്രിൻസിപ്പൽ സുമിനാമോൾ കെ. ജോൺ, ടൈസ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ എൻ.ബി. ശരത് ബാബു, പി.ആർ.ഒ. അനൂപാ മാത്യൂസ്, ഫാ. കെ.എം. ജോർജ്, സെന്റ് ജോസഫ് ഗേൾസ് സ്‌കൂളിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമര്‍ദം : ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത...

വേനല്‍ ചൂട്: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

പാലക്കാട്: കേരളത്തില്‍ വേനല്‍ ചൂട് വര്‍ദ്ധിച്ചിരിക്കെ മണ്ണാര്‍ക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് കടുത്ത ചൂടില്‍ പൊട്ടിത്തെറിച്ചു. മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന പുതിയ ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ചില്ലാണ് പൊട്ടിത്തെറിച്ചത്. ചില്ല് തെറിച്ചു വീണ് ഡ്രൈവര്‍ ജംഷീറിന്റെ...
- Advertisment -

Most Popular

- Advertisement -