Friday, October 2, 2026
No menu items!

subscribe-youtube-channel

HomeCareerമുൻവിരോധം :...

മുൻവിരോധം : യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട : കുടുംബപ്രശ്നം കാരണമുള്ള മുൻവിരോധത്താൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച ഭർത്താവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി വിപിൻ (30) ആണ് അറസ്റ്റിലായത്. മൈലപ്ര കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അശ്വതി(28)യെ 25 ന് രാവിലെ എട്ടിന് വീട്ടിൽ അതിക്രമിച്ചുകയറി വെട്ടുകത്തി കൊണ്ട് തലയ്ക്കും കഴുത്തിനും വെട്ടി മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.

അയൽ വീട്ടിൽ അഭയം പ്രാപിച്ച യുവതിയെ ഉടനടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് ശേഷം ഭർത്താവ് രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് സ്ഥലംവിടുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ യുവതിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയും കുട്ടികളും മറ്റും  ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്

വീട്ടുടമ റാന്നി ഉതിമൂട് ഗ്രീൻവാലി ഓലിക്കൽ കെ ഷിനോയ് യുടെ മൊഴിപ്രകാരം കേസെടുത്ത പത്തനംതിട്ട പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയെ കുത്തിക്കൊന്ന യുവാവിന് വേണ്ടിയുള്ള തെരച്ചിൽ  ഊർജ്ജിതമാക്കി

തിരുവല്ല: ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനുവേണ്ടിയുള്ള അന്വേഷണം  ഊർജ്ജിതമാക്കി.  ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കവിയൂർ കോട്ടൂർ സ്വദേശി അജിയെന്ന ജയകുമാർ (42)  ഭാര്യ ശാരി മോളെ (34) കുത്തിക്കൊലപ്പെടുത്തിയത്....

ശബരിമലയിൽ നെയ്യഭിഷേകം നാളെ  കൂടി: 19 വരെ ഭക്തർക്ക് ദർശനം

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭഗവാനുള്ള നെയ്യഭിഷേകം നാളെ (18) രാവിലെ 11 ന് അവസാനിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ കളഭാഭിഷേകം നടക്കും. ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ട്. രാത്രി കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും...

ഓണാഘോഷം

- Advertisment -

Most Popular

- Advertisement -