Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനാഗമ്പടം മഹാദേവക്ഷേത്രം...

നാഗമ്പടം മഹാദേവക്ഷേത്രം അന്തർദേശീയ തീർഥാടന കേന്ദ്രം, 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു : വി. എൻ. വാസവൻ

തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനായി 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു.

1928 ജനുവരി 19ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീർഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ ശിഷ്യർ വയ്ക്കുന്നത്. അന്തർദേശീയതീർത്ഥാടന കേന്ദ്രമായി നാഗമ്പടം ക്ഷേത്രത്തിനെ ഉയർത്തുന്നതിലൂടെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന വിശ്വദർശനത്തിനെ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് മാനവികതയുടെ തീർഥാടന കേന്ദ്രമായി നാഗമ്പടം മഹാദേവ ക്ഷേത്രം ഉയരും. ഇത് സംബന്ധിച്ച് ധനമന്ത്രി കെ എൻ. ബാലഗോപാലിന് നൽകിയ നിവേദനം പരിഗണിച്ചാണ് ബജറ്റിനുള്ള മറുപടി പ്രസംഗത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിതെന്നും മന്ത്രി പത്രകുറിപ്പിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലാസ്റ്റിക്‌രഹിത തീര്‍ഥാടനം ലക്ഷ്യം  : ഡെപ്യൂട്ടി സ്പീക്കര്‍

പന്തളം : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം പൂര്‍ണമായി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കള്‍,...

കെ എസ് ആർ ടി സി യിൽ വിപ്ലവകരമായ മാറ്റം: മന്ത്രി ഗണേഷ് കുമാർ

അടൂർ: വിപ്ലവകരമായ മാറ്റമാണ് കെ എസ് ആർ ടി സി യിൽ നടക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ.  അടൂർ കെഎസ്ആർടിസി  ഡിപ്പോയിൽ അന്തർ സംസ്ഥാനം അടക്കമുള്ള പുതിയ ദീർഘദൂര...
- Advertisment -

Most Popular

- Advertisement -